ABOUT


                          ചരിത്രം


     
സ്ഥാപിതം 1904
സ്കൂൾ കോഡ്-  17322
സ്ഥലം-  പെരുമണ്ണ.എ.എൽ.പി.സ്കൂൾ
സ്കൂൾ വിലാസംപെരുമണ്ണ.എ.എൽ.പി.സ്കൂൾ
    പെരുമണ്ണ(po)
    കോഴിക്കോട്
പിൻ കോഡ്673019
സ്കൂൾ ഫോൺ9497080809
സ്കൂൾ ഇമെയിൽalpsperumanna@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
റവന്യൂ ജില്ലകോഴിക്കോട്
ഉപ ജില്ലകോഴിക്കോട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
 
മാധ്യമംമലയാളം‌, ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം240
പെൺ കുട്ടികളുടെ എണ്ണം195
വിദ്യാർത്ഥികളുടെ എണ്ണം435
അദ്ധ്യാപകരുടെ എണ്ണം15
പ്രധാന അദ്ധ്യാപകൻ-  മിനിത.എൻ
പി.ടി.ഏ. പ്രസിഡണ്ട്-  

ചരിത്രം

പെരുമണ്ണ എ.യു.പി സ്ക്കൂൾ 1904-ലാണ് സ്ഥാപിതമായത്. 1907 മുതലുള്ള കുട്ടികളുടെ ഹാജർ പട്ടികകളും സ്ക്കൂൾ റിക്കോർഡുകളും പഴയശേഖരത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട് . ഈ പ്രദേശത്തൊന്നും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ.ചെമ്മലശ്ശേരി അലുവുങ്ങൽ മണത്താനത്ത് ഗോപാലക്കുറുപ്പാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പൂവ്വാട്ടുപറമ്പിൽ നിലവിലുണ്ടായിരുന്ന ഒരു എയ്‌ഡഡ്‌ സ്കൂൾ സ്ഥപകമാനേജരുടെ പ്രേരണ മൂലം വിലകൊടുത്തുവാങ്ങി പെരുമണ്ണ ബസാറിനടുത്തുള്ള ഒരു പീടിക മുറിയിലാണ് ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചത് . സ്ഥാപകമാനേജരുടെ മകനായ ശ്രീ.കെ.പത്മനാഭൻ നായരാണ് ഇപ്പോൾ സ്കൂൾ മാനേജർ .സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥാപകമാനേജർക്ക് കൊടുത്തത് മാനേജരുടെ കുടുംബക്കാരനായ മുൻസിഫ് ശ്രീ.ചെന്നൂട്ടിക്കുറുപ്പ് എന്ന വ്യക്തിയാണ് 8 സെൻറ് വയൽ പ്രദേശം നികത്തിയിട്ടാണ് കെട്ടിടം പണിതത് . പിന്നീട് കുടുംബസ്വത്ത് ഭാഗിച്ച് കിട്ടിയതും ഇപ്പോഴത്തെ മാനേജർ വിലകൊടുത്ത് വാങ്ങിയതുമുൾപ്പടെ 44 സെൻറ് ഭൂമി സ്കൂളിന് വേണ്ടി ഇപ്പോൾ ഉപയോഗിച്ചു വരുന്നുണ്ട്.
1 തരം മുതൽ അഞ്ചാം തരംവരെയുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത്‌. പീന്നീട് 1960 -61   കാലഘട്ടത്തിൽ സർക്കാർ നിയമംവഴി അഞ്ചാം തരം എടുത്തു മാറ്റിയതിനെത്തുടർന്നു നാലാം തറാം വരെയുള്ള എൽ.പി.സ്കൂളായി പ്രവൃത്തിച്ചുവരുന്നു.2016-17 വർഷം 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 12 ഡിവിഷനുകളായി 435 കുട്ടികൾ പഠിച്ചു വരുന്നു.2006 മുതൽ സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി സ്കൂളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.